എം.ഡി.എം.എ കേസ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
text_fieldsജിജിന്
പൂന്തുറ: വില്പനക്കായി എത്തിച്ച എം.ഡി.എം.എ കേസിലെ പിടികിട്ടാപ്പുള്ളിയെ ഡാന്‍സാഫ് സംഘം എറണാകുളത്തുനിന്ന് പിടികൂടി. പേയാട് വിളപ്പില്‍ അശ്വതി ഭവനില്‍ ജിജിന് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് പൂന്തുറ ഭാഗത്ത് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് 2.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
മൊത്തം ഏഴുപേരുണ്ടായിരുന്ന സംഘത്തില്‍ ആറുപേരെയും പൂന്തുറ പൊലീസ് പിടികൂടിയിരുന്നു. ജിജിന് എറണാകുളം ഭാഗത്തുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിലാണ് പൊലീസ് സംഘം എറണാകുളത്തേക്ക് പോയത്. ഡാന്‍സാഫ് എസ്.ഐ അജേഷ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.