പണം തിരിമറി: ക്ഷേത്രജീവനക്കാരന് അറസ്റ്റില്‍
text_fieldsഅജികുമാര്‍
പൂന്തുറ: ക്ഷേത്രത്തിലെ പണം തിരിമറിയിലൂടെ കൈക്കലാക്കിയ ജീവനക്കാരനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവ് ഏറവിള രേവതി നിവാസില്‍ അജികുമാറിനെ (45)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കമലേശ്വരം സ്കൂളിനുസമീപത്തുളള ശിവക്ഷേത്രത്തിലെ ജീവനക്കാരനാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പല വകയിനങ്ങളിലായി നാലേകാല്‍ ലക്ഷത്തോളം രൂപ കൈക്കലാക്കിയതായാണ് പൊലീസിനുലഭിച്ച പരാതിയില്‍ പറയുന്നത്. വ്യാജ രസീതി ബുക്കുകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. അടുത്തിടെ അധികൃതര്‍ നടത്തിയ ഓഡിറ്റിലാണ് പണം നഷ്ടമായ വിവരം അധികൃതര്‍ അറിയുന്നത്.
തട്ടിപ്പ് വ്യക്തമായതോടെ ക്ഷേത്ര അധികൃതര്‍ പൂന്തുറ പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് പൂന്തുറ എസ്.എച്ച്.ഒ സന്തോഷ്കുമാര്‍, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.