11 ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍
text_fieldsപിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ, പിടിയിലായ ഷാന്‍ ഇൻസൈറ്റിൽ
പൂന്തുറ: വില്പനക്കായി സൂക്ഷിച്ച 11 ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങളുമായി ഒരാളെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ബീമാപള്ളി സ്വദേശി ഷാന്‍ (36) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ ബീമാപള്ളി സ്വദേശി ഹാഷിം, ബാദുഷ എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയച്ചു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു രഹസ്യകേന്ദ്രത്തില്‍ പരിശോധന നടത്തിയത്. 61 ചാക്കുകളിലായിട്ടാണ് പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചിരുന്നത്. പുകയില ഉല്പന്നങ്ങള് എവിടെ നിന്നെത്തിച്ചു എന്നതടക്കം അറിയുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ സാജു, എസ്.ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത്.