Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2025 1:04 PM GMT Updated On
date_range 2025-09-12T18:34:27+05:30ലഹരി വിൽപനക്കെതിരെ കടകളിൽ പരിശോധന
text_fieldsവെള്ളറട: ലഹരി ഉപയോഗം വർധിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കടകളില്‍ പരിശോധന നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നിർദേശം നടത്തിയ പരിശോധനയിൽ പനച്ചമൂട്ടില്‍ കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് വന്‍തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി.
വിദ്യാർഥികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അടക്കം വന്‍തോതില്‍ വിൽപന നടത്തുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പരിശോധന ശക്തമായി തുടരുമെന്ന് സി.ഐ പറഞ്ഞു. എസ്.ഐ പ്രമോദ്, സിവില്‍ പൊലീസുകാരായ കുമാര്‍, ബിജു, ദുനിഷ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Next Story