Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപകട ഭീഷണിയായി ​...

അപകട ഭീഷണിയായി ​ ‘ഹൈടെക് ബസ് സ്റ്റോപ്പ്’

text_fields
bookmark_border
അപകട ഭീഷണിയായി ​ ‘ഹൈടെക് ബസ് സ്റ്റോപ്പ്’
cancel
camera_alt

അപകട ഭീഷണിയായി ഹൈടെക് ബസ് സ്റ്റോപ്പ്’

വിഴിഞ്ഞം: സ്റ്റോപ്പില്ലാത്തിടത്ത് ‘ഹൈടെക് ബസ് സ്റ്റോപ്പ്’. വളവുള്ള ഭാഗത്തെ ബസ് സ്റ്റോപ്പ് അപകട ഭീണിയാകുന്നു. കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിലേക്ക് ബസ് കയറുന്ന കവാടത്തിലാണ് അപകട ഭീഷണി ഉയർത്തി ആധുനിക രീതിയിലുളള വെയ്റ്റിങ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. സ്മ‌ാർട് വെയിറ്റിങ് ഷെഡ് എന്നാണ് വിവരം. ഇതിന്‍റെ ഉള്ളിലും മേൽക്കൂരക്ക് മുകളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വലിയ ഡിസ്‌പ്ലേ വാളുകളും നിർമ്മിച്ചിട്ടുണ്ട്. ഇത് സ്ഥാപിച്ചിരിക്കുന്നതിന് സമീപത്തുകൂടിയാണ്w സ്റ്റാൻഡിലേക്കുള്ള ബസുകൾ കയറുന്നത്.

വളവുള്ള റോഡായതിനാലും തുടർച്ചയായി ബസുകൾ വരുന്നതിനാലും ഇവിടെ ഒരു ഇരുചക്ര വാഹനം പോലും നിർത്താനാകാത്ത അവസ്ഥയിലാണ്. ഈ റോഡിനോട് ചേർന്ന ഈ വെയ്റ്റിംഗ് ഷെഡിൽ ആളുകൾ നിന്നാൽ ഡ്രൈവർക്ക് പെട്ടെന്നു കാണാനാകില്ലെന്നും അപകട സാധ്യതയുണ്ടെന്നും പരാതിയുണ്ട്. ബസ് ഡിപ്പോക്കുള്ളിൽ നിന്നും യാത്രക്കാർക്ക് കയറാൻ സൗകര്യമുള്ളപ്പോൾ പുറത്ത് വെയ്റ്റിംങ് ഷെഡ് എന്തിനാണെന്ന് ചോദ്യമുയരുന്നു.ഡിപ്പോയുമായി ഇതിനു ബന്ധമില്ലെന്നും അപകട സാധ്യത മുൻനിർത്തി ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഡിപ്പോ അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:road safety KSRTC Depot vizhinjam 
News Summary - Smart Bus Stop Raises Safety Concerns
Next Story