പിടികിട്ടാപ്പുള്ളി 10 വർഷത്തിനുശേഷം പിടിയിൽ
text_fieldsസജീവൻ
ശ്രീകാര്യം: വധശ്രമക്കേസിൽ ഒളിവിലായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ 10 വർഷത്തിനു ശേഷം ശ്രീകാര്യം പൊലീസ് അറസ്റ്റ്ചെയ്തു. ശ്രീകാര്യം കരിയം അജിത്ത് നഗർ ഇ.കെ.ആർ.എ-36 തിരുവാതിര വീട്ടിൽ ബിജോയ് സജീവനെ (45) യാണ് ശ്രീകാര്യം എസ്.എച്ച്.ഒ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
2013 ൽ കരിയം സ്വദേശി ഷാജിമോനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വിസ്താരത്തിന് ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. തുടർന്നാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ശ്രീകാര്യം എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണസംഘം ബംഗളൂരിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.