ബാലികക്ക് പീഢനം; യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ
text_fieldsഷിർഷാദ് , സീത
ശ്രീകാര്യം: ആറു വയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ യുവാവും ഒത്താശ ചെയ്ത യുവതിയും അറസ്റ്റിൽ. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ് (29), സീത (48) എന്നിവരെയാണ് പോക്സോ കേസിൽ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത അപ്പാർട്ടുമെന്റിലെ ബാലികയെ ആണ് ഷിർഷാദ് ഉപദ്രവിച്ചത്.
അപ്പാർട്ടുമെന്റിലെ താമസക്കാരിയായ സീതയുടെ സുഹൃത്താണ് ഷിർഷാദ്. അടുത്ത താമസക്കാരായതിനാൽ പരിചയമുള്ള കുട്ടി കളിക്കാനായി ഇവിടെയെത്തിയപ്പോഴാണ് ഷിർഷാദ് സ്നേഹം നടിച്ച് കുട്ടിയെ ദുരുപയോഗം ചെയ്തത്. ഇത് മനസ്സിലാക്കിയ രക്ഷകർത്താക്കൾ ശ്രീകാര്യം പോലീസിൽ പരാതി നൽകി. ഒളിവിൽ പോയ ഇരുവരെയും ചൊവ്വാഴ്ച രാത്രി ശ്രീകാര്യം പോലീസ് പിടികൂടി. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


