വീടുകളിൽനിന്ന് പൈപ്പുകളും വയറുകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ
text_fieldsശ്യാം
ശ്രീകാര്യം: അടച്ചിട്ട വീടുകളിൽനിന്ന് സാനിട്ടറി ഫിറ്റിങ്സും വയറുകളും വീട്ടുപകരണങ്ങളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ. പോങ്ങുംമൂട് ചേന്തിയിൽ ശ്യാം (21) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. പ്രശാന്ത് നഗർ സ്വദേശി ഡോ. ജയകുമാറിന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
പൈപ്പുകൾ മോഷ്ടിക്കുന്നതിന് വീട്ടിനുള്ളിലെ മുഴുവൻ സാനിട്ടറി സാധനങ്ങളും അടിച്ചുപൊട്ടിച്ചു. നാട്ടുകാർ വിവരമ റിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് എത്തിയപ്പോൾ ശ്യാം മോഷ്ടിച്ച സാധനങ്ങൾ ഓട്ടോയിൽ കയറ്റി രക്ഷപ്പെടാൻ ഒരുങ്ങുകയായിരുന്നു. തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമിനെതിരെ ശ്രീകാര്യം, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുണ്ട്. സമാനമായ നിരവധി മോഷണങ്ങൾ പ്രദേശത്ത് നടന്നിട്ടുള്ളതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. ശ്രീകാര്യം എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐമാരായ ബിനോദ് കുമാർ ജെ, പ്രശാന്ത്, അനൂപ്, സി.പി.ഒ മാരായ ഷേർഷാ ഖാൻ, വിനീത്, പ്രശാന്ത്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.