Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightസിനിമാ ടൂറിസം:...

സിനിമാ ടൂറിസം: കിരീടംപാലം ഒരുങ്ങുന്നു

text_fields
bookmark_border
സിനിമാ ടൂറിസത്തിനായി ഒരുങ്ങുന്ന കിരീടംപാലം
cancel
camera_alt

സിനിമാ ടൂറിസത്തിനായി ഒരുങ്ങുന്ന കിരീടംപാലം 

Listen to this Article

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ആ​ദ്യ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​യ​ണി കി​രീ​ടം പാ​ല​ത്തി​ലും പ​രി​സ​ര​ത്തും ന​ട​ക്കു​ന്ന ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. രാ​ജ്യ​ത്ത് ഒ​രു സം​സ്ഥാ​ന​ത്ത് സി​നി​മ ടൂ​റി​സം പ​ദ്ധ​തി ആ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ഹി​ത​ദാ​സ് എ​ഴു​തി സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ‘കി​രീ​ടം’ സി​നി​മ​യി​ലെ പ്ര​ധാ​ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച വെ​ള്ളാ​യ​ണി കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യ പാ​ല​വും പ്ര​ദേ​ശ​വും വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കി​രീ​ടം പാ​ലം സി​നി​മാ​ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച ശേ​ഷം ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി പാ​ല​വും പ്ര​ദേ​ശ​വും മാ​റി. കി​രീ​ടം പാ​ലം സി​നി​മാ ടൂ​റി​സം പ​ദ്ധ​തി ഉ​ട​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.

മ​റ്റു​ചി​ല പ്ര​ധാ​ന സി​നി​മാ​ലൊ​ക്കേ​ഷ​നു​ക​ളും സി​നി​മ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ലോ​ക​ത്തെ ഏ​തു ഭാ​ഷ​യി​ലു​ള്ള സി​നി​മ​ക​ൾ ഷൂ​ട്ടി​ങ് ചെ​യ്യാ​നും അ​തി​ലൂ​ടെ കേ​ര​ള​ത്തെ ലോ​ക​ത്തി​നു മു​ന്നി​ൽ കൂ​ടു​ത​ലാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളും പ്ര​ത്യേ​ക മാ​ർ​ക്ക​റ്റി​ങ്ങും ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
TAGS:
News Summary - Cinema Tourism: Kireedampalam is getting ready
Next Story