അമരവിള ചെക്പോസ്റ്റിൽ എക്സൈസ് പരിശോധന; എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍
text_fieldsആദിത്യന്(23), ദേവന് രാജ്(21), സജു സൈജു(22)
പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹനപരിശോധനയിൽ വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന 118 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ എക്സൈസ് സംഘത്തിന്റ പിടിയിലായി. വാഹനപരിശോധനയിലായിരുന്നു പ്രതികള്‍ കുടുങ്ങിയത്.
നെടുമങ്ങാട് ആര്യനാട് സ്വദേശി ആദിത്യന്(23), കാട്ടാക്കട പൂവച്ചല്‍ സ്വദേശി ദേവന് രാജ്(21), നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സജു സൈജു(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എം.ഡി.എം.എക്കുപുറമെ കഞ്ചാവും കണ്ടെത്തി. ബംഗളൂരുവില്‍നിന്ന് സ്വകാര്യ ബസിലായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയത്. മൊത്തമായി എം.ഡി.എം.എ എത്തിച്ചശേഷം ചില്ലറ വില്പന നടത്തുകയായിരുന്നു പതിവ്. സ്കൂള്‍-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് വിപണനം.