Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2026 8:49 AM GMT Updated On
date_range 6 Sep 2026 8:49 AM GMTകാപ്പ നിയമ പ്രകാരം ഗുണ്ട അറസ്റ്റിൽ
text_fieldscamera_alt
വിപിൻ
കഠിനംകുളം: കുപ്രസിദ്ധ ഗുണ്ട കഠിനംകുളം സ്വദേശി വിപിനെ (കൊച്ചു ചെറുക്കൻ) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.
കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹരി കച്ചവടം എന്നിവ ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. ചിറയിൻകീഴ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ്.പി, ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജിചന്ദ്രൻ നായർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടാ നിയമപ്രകാരം വിപിനെ ഒരു വർഷത്തേയ്ക്ക് കലക്ടർ കരുതൽ തടങ്കലിന് ഉത്തരവായത്.
Next Story


