3.636 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയില്‍
text_fieldsകര്‍ണാടക സ്വദേശിയില്‍ നിന്ന് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ 3.636 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണാടകയിലെ ബെല്ലാരി സ്വദേശി സുമന് ജട്ടറിനെ (27) ആണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ 1.15 ഓടെ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതായിരുന്നു സുമന്. ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവിന് 3.63 കോടി രൂപ വിലമതിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം 15 ന് ബെംഗളൂരു വിമാനത്താവളം വഴിയായിരുന്നു ഇയാള്‍ ബാങ്കോക്കിലേക്ക് പോയതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ബല്ലാരിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന ആളാണ് സുമന്. ഇയാള്‍ വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ കസ്റ്റംസ് പരിശോധനയുടെ ഭാഗമായി ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
കസ്റ്റംസ് അറസ്റ്റുചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കൊച്ചി കമ്മീഷണറേറ്റ് ഓഫ് കസ്റ്റംസ് പ്രിവന്റീവ് അധികൃതര്‍ പറഞ്ഞു.


