Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightമണ്ണിടിച്ചില്‍; കിണര്‍...

മണ്ണിടിച്ചില്‍; കിണര്‍ നികന്നു, വീടിന്റെ ജനാലച്ചില്ലുകളും പൊട്ടി

text_fields
bookmark_border
മണ്ണിടിച്ചില്‍; കിണര്‍ നികന്നു, വീടിന്റെ ജനാലച്ചില്ലുകളും പൊട്ടി
cancel

വെഞ്ഞാറമൂട്: മണ്ണിടിഞ്ഞ് വീണ് കിണര്‍ നികന്നു. വീടിന്റെ ജനാലച്ചില്ലുകളും പൊട്ടി. പേരുമല പണ്ടാരത്തോട് ഷാനു ഭവനില്‍ ഷായുടെ വീട്ടിലെ കിണറാണ് അടുത്ത പുരയിടത്തിലെ അന്‍പതടി ഉയരത്തിലുള്ള അതിരില്‍ നിന്നുമുള്ള മണ്ണിടിച്ചിലില്‍ മൂടിപ്പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ക്തമായ മഴയുണ്ടായിരുന്നു.

ഈ മഴയില്‍ കുതിര്‍ന്നിരുന്ന അടുത്ത പുരയിടത്തിലെ അതിരിന്റെ മേല്‍ പ്രതലത്തിലെ മണ്ണ് വലിയ അളവില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ കിണര്‍ മൂടിപ്പോയതോടൊപ്പം ജനാലച്ചില്ലുകളും പൊട്ടുകയാണുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മണ്ണിടിച്ചിലുണ്ടായപ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. പുറത്ത് പോയിരുന്ന വീട്ടൂകാര്‍ വൈകിട്ടോടെ തിരിച്ച് വന്നപ്പോഴാണ് വിവരമറിയുന്നത്. ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെയായിരിക്കും സംഭവമെന്നാണ് അനുമാനം. പുതിയ കിണര്‍ നിര്‍മ്മി്ക്കുന്നതിനും ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുന്നതിനുമായി വന്‍ തുക വേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Local News kerala local news Thiruvanathapuram 
News Summary - Venjaramoodu Rain Causes Major Landslip
Next Story