Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightനാലാഞ്ചിറ കൊലപാതകം;...

നാലാഞ്ചിറ കൊലപാതകം; പ്രതിയുടെ കാർ ബാലരാമപുരത്ത് കണ്ടെത്തി

text_fields
bookmark_border
നാലാഞ്ചിറ കൊലപാതകം; പ്രതിയുടെ കാർ ബാലരാമപുരത്ത് കണ്ടെത്തി
cancel
camera_alt

നാലാഞ്ചിറ കൊലപാതകത്തിലെ പ്രതിയുടെ കാർ ബാലരാമപുരത്ത് കണ്ടെത്തിയ നിലയിൽ

ബാലരാമപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപത്തായി കണ്ടെത്തി. കഴിഞ്ഞദിവസമാണ് നാലാഞ്ചിറയിൽ വാടകക്ക് താമസിക്കുന്ന ഹസീനയെ ഭർത്താവ് സുരേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ കാർ ഉപേക്ഷിച്ച സുരേഷിനെ ചിദംബരത്ത് റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാറിൽ അരമണിക്കൂറിനുള്ളിൽ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ് ട്രെയിനിലാണ് തമിഴ്നാട്ടിലെത്തിയത്.

നാലാഞ്ചിറ പൊലീസ് സി.സി ടി.വി പരിശോധിച്ച് വരവേയാണ് കാർ കണ്ടെത്തിയത്. ലോക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തുറന്നാണ് പൊലീസും ഫോറൻസിക് പരിശോധന നടത്തിയത്. ഒരു കുപ്പി പെട്രോൾ വാഹനത്തിൽനിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഉപേക്ഷിക്കപ്പെട്ട ഇയാളുടെ ഫോൺ കിള്ളിപ്പാലത്തുനിന്ന് പൊലീസിന് ലഭിച്ചിരുന്നു.

Show Full Article
TAGS:localnews Thiruvananthpuram district Kerala Crime 
News Summary - Nalanchira murder: Accused's car found in Balaramapuram
Next Story