Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഡോ. കമറുദ്ദീൻ സ്മാരക...

ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു

text_fields
bookmark_border
ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
cancel

തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികൾക്കായി ഏർപ്പെടുത്തിയ ഏഴാമത് ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം റീഡറും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായിരുന്ന അന്തരിച്ച ഡോ. കമറുദ്ദീന്റെ സ്മരണാർത്ഥമാണ് ഫൗണ്ടേഷൻ പുരസ്കാരം നൽകിവരുന്നത്.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികൾക്ക് പുരസ്കാരത്തിനായി അപേക്ഷിക്കാം.

നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഒക്ടോബർ 30

അപേക്ഷാ ലിങ്ക്: https://bit.ly/KFBCAWARD2026

2026 നവംബർ 13-ന് കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ബോട്ടണി ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന ഡോ. കമറുദ്ദീൻ അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. കൂടുതൽ വിവരങ്ങൾ അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ സെക്രട്ടറിയെ 9446103690, 8921086484 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. drkamarudeenfoundation@gmail.com എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ ലഭ്യമാണ്.

Show Full Article
TAGS:Thiruvananthapuram Kerala award keralam 
News Summary - ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
Next Story