Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവെമ്പായം വേറ്റിനാട്ട്...

വെമ്പായം വേറ്റിനാട്ട് കാട്ടുപോത്തുകളുടെ സാന്നിധ്യം; തെരച്ചില്‍ ഊർജിതം

text_fields
bookmark_border
വെമ്പായം വേറ്റിനാട്ട് കാട്ടുപോത്തുകളുടെ സാന്നിധ്യം; തെരച്ചില്‍ ഊർജിതം
cancel

വെഞ്ഞാറമൂട്: വെമ്പായം പഞ്ചായത്തിലെ വേറ്റിനാട്ട് കാട്ടുപോത്തുകളുടെ സാന്നിധ്യം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ഊർജിതമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ വേറ്റിനാട് പഴയ വില്ലേജ് ഓഫിസിന് സമീപം വാഹനയാത്രികരാണ് രണ്ട് കാട്ടു പോത്തുകളെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തെരച്ചില്‍ നടത്തിയെങ്കിലും പോത്തുകളെ കണ്ടെത്തിയില്ല. പാലോട്, പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചുകളിലെ ഇരുപതോളം ഉദ്യോഗസ്ഥര്‍ തെരച്ചിൽ തുടരുകയാണ്.

ഡ്രോണ്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. നൂറുകണക്കിന് ഏക്കറുള്ള ഗ്രീന്‍വാലി എസ്റ്റേറ്റിനുള്ളിലാണ് കാട്ടുപോത്തുകള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് നിഗമനം. മേഖലയില്‍ ആദ്യമായാണ് കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിക്കാടുകളുള്ള റബര്‍ തോട്ടങ്ങളും പൈനാപ്പിള്‍ കൃഷിയിടങ്ങളും തരിശായ പ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂപ്രകൃതിയായതിനാല്‍ തിരച്ചില്‍ ഏറെ ദുഷ്‌കരമാണ്. കാട്ടുപോത്തുകള്‍ ജനവാസ മേഖലയിലോ, എം.സി റോഡിലേക്കോ ഇറങ്ങാതിരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പോത്തുകളെ കണ്ടെത്തി മയക്കുവെടിവെച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ശ്രമം.

Show Full Article
TAGS:Local News Thiruvananthpuram district Gaur 
News Summary - Presence of Gaur (Indian Bison) at Vembayam Vettinadu; Search Intensified
Next Story