നിർത്തിയിട്ട കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു
text_fieldsകല്ലറ പരപ്പില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആർ.ടി.സി ബസുകളുടെ മുന്‍വശത്തെ
ചില്ലുകള്‍ തകര്‍ന്ന നിലയില്‍
വെഞ്ഞാറമൂട്: നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. രണ്ട് ബസുകളുടെ മുന്‍ വശത്തെ ചില്ലുകള്‍ തകര്‍ന്നു. കല്ലറ പഞ്ചായത്തിലെ പരപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ ഒരു ബസിന്റെയും കിളിമാനൂര്‍ ഡിപ്പോയിലെ മറ്റൊരു ബസിന്റെയും ചില്ലുകളാണ് കല്ലേറില്‍ തകര്‍ന്നത്. പരപ്പിലില്‍ നിര്‍ത്തിയിടുകയും പുലര്‍ച്ചെ അവിടെ നിന്നും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്യുന്ന ബസുകളാണ് രണ്ടും. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം.
കെ.എസ്.ആര്.ടി.സി അധികൃതർ നൽകിയ പരാതിയിൽ കേസെടുത്ത പാങ്ങോട് പൊലീസ് സമീപ വീടുകളില്‍ നിന്ന് സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.
ഇതില്‍ ബൈക്കിലെത്തിയ രണ്ട് പേര് ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ ശേഷം തിരിച്ച് പോകുന്ന ദൃശ്യങ്ങളുണ്ട്. ഇതിന്റെ ചുവട് പിടിച്ച് പ്രതികളെ പിടികൂടാനുള്ള ഊര്‍ജിത അന്വേഷണത്തിലാണ് പൊലീസ്.


