കന്നി വോട്ടിനു മുമ്പേ ഇ.വി.എം ട്രാക്ക് സോഫ്റ്റ്വെയർ വികസിപ്പിച്ച് താരങ്ങളായി വിദ്യാർഥികൾ
text_fieldsഇവിഎം ട്രാക്ക് സോഫ്റ്റ് വെയർ വികസിപ്പിച്ച ബിടെക് വിദ്യാർത്ഥികളായ ആഷിനും ജെസ്വിനും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മികച്ച സംഭാവന നൽകാനായതിന്റെ സന്തോഷത്തിലാണ് ആഷിനും ജെസ്വിനും.
ചെന്നൈ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് മൂന്നാംവർഷ വിദ്യാർഥികളാണ് തിരുവനന്തപുരം സ്വദേശി ആഷിൻ സി. അനിലും തൃശൂർ സ്വദേശി ജെസ്വിൻ സൺസിയും. സംസ്ഥാന തെഞ്ഞെടുപ്പ് കമീഷൻ പുതുതായി അവതരിപ്പിച്ച ഇ.വി.എം ട്രാക്ക് സോഫ്റ്റ്വെയർ വികസിപ്പിച്ചതിന് പിന്നിൽ ഇവരാണ്.
വോട്ട് യന്ത്രങ്ങളുടെ സുഗമവും സുതാര്യവുമായ വിന്യാസം തത്സമയം നിരീക്ഷിക്കാനും കൃത്യമായി ട്രാക്ക് ചെയ്യാനും ‘ഇ.വി.എം ട്രാക്ക്’ എന്ന സംവിധാനം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറെ പ്രായോജനകരമാകും. ഇ.വി.എം ഇൻവെന്ററി ആൻഡ് മാനേജ്മെന്റ് സോഫ്റ്റ്വെയർ സംവിധാനത്തിലൂടെയാണ് ഇത് പ്രാവർത്തികമാക്കിയത്.
തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും വോട്ട് യന്ത്രങ്ങൾ എവിടെയെന്ന വിവരം തെരഞ്ഞടുപ്പ് കമീഷൻ ഓഫിസിലും അതത് ജില്ല കലക്ടർമാർക്കും തത്സമയം ലഭ്യമാകും. സോഫ്റ്റ്വെയർ വികസിപ്പിച്ച വിദ്യാർഥികളെ സംസ്ഥാന തെഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അഭിനന്ദിച്ചു.


