കാർഷിക സർവകലാശാലയിലെ ആദ്യ ഇലക്ട്രിക് ബഗ്ഗി വെള്ളായണിയിൽ
text_fieldsവെള്ളായണി കാർഷിക കോളജിലേക്ക് അനുവദിച്ച ഇലക്ട്രിക് ബഗ്ഗിയുടെ താക്കേൽ നബാർഡ് കേരള റീജിയണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ ഡീൻ ഡോ. ജേക്കബ്
ജോണിന് കൈമാറുന്നു.
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിലെ ആദ്യ ഇലക്ട്രിക് ബഗ്ഗി വെള്ളായണി കാർഷിക കോളജിൽ നബാർഡ് കേരള റീജിയണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെള്ളായണി കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. ജേക്കബ് ജോൺ ഇലക്ട്രിക് ബഗ്ഗിയുടെ താക്കോൽ നാഗേഷ് കുമാർ അനുമലയിൽ നിന്നും ഏറ്റുവാങ്ങി. നബാർഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാബ് ഫൗണ്ടേഷന്റെ ക്ലീൻ ആക്സിസിബിൾ മൊബിലിറ്റി ഫോർ പീപ്പിൾ ഇൻ യൂണിവേഴ്സിറ്റി സ്പേസസ് എന്ന കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോജക്ടിന് കീഴിലാണ് ഇലക്ട്രിക്ക് ബഗ്ഗി കോളജിന് ലഭിച്ചത്.
സർവകലാശാലയിൽ പ്രകൃതി സൗഹൃദവും എല്ലാവർക്കും ഉപയോഗിക്കാനാവുന്നതുമായ ഗതാഗത സംവിധാനം ഒരുക്കുക, മുതിർന്ന പൗരന്മാർക്കും, അംഗപരിമിതിയുള്ള വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും സുഗമമായ യാത്ര സൗകര്യം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ പ്രോഫ. ഡോ. അലൻ തോമസ് അറിയിച്ചു.


