Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightറോഡ് കൈയേറി നിർമിച്ച...

റോഡ് കൈയേറി നിർമിച്ച മതിൽ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി

text_fields
bookmark_border
റോഡ് കൈയേറി നിർമിച്ച മതിൽ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി
cancel
camera_alt

പൂ​വാ​ർ റോ​ഡി​ൽ തെ​റ്റി​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ സ്ഥ​ലം കൈ​യേ​റി നി​ർ​മി​ച്ച സം​ര​ക്ഷ​ണ​മ​തി​ൽ അ​ധി​കൃ​ത​ർ

പൊ​ളി​ച്ചു​നീ​ക്കിയ നിലയിൽ

പൂവാർ: അരുമാനൂർ-പൂവാർ റോഡിൽ തെറ്റിക്കാട് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി നിർമിച്ച സംരക്ഷണമതിൽ അധികൃതർ പൊളിച്ചുനീക്കി. കൃഷിക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ നിർമിച്ച കലുങ്ക് ഉൾപ്പെടെ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ സ്വകാര്യവ്യക്തി നിർമിച്ച മതിലാണ് പൊലീസ് സാന്നിധ്യത്തിൽ പി.ഡബ്ല്യു.ഡി വിഭാഗം പൊളിച്ചുനീക്കിയത്. ദിവസങ്ങൾക്ക് മുമ്പാണ് റോഡിന്റെ വീതി കുറയ്ക്കുന്ന രീതിയിൽ ഇവിടെ അനധികൃത നിർമാണം നടന്നത്.

കലുങ്ക് കെട്ടിയടച്ച് നടത്തിയ റോഡ് കൈയേറ്റത്തിനെതിരെ നാട്ടുകാർ കലക്ടർ, പൊതുമരാമത്ത് വകുപ്പ്, വില്ലേജ് ഓഫസർ, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിരുന്നു. പി.ഡബ്ലു.ഡി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ച് രാത്രിയുടെ മറവിൽ മതിൽ കെട്ടിയുർത്തി. ഇറിഗേഷന്‍റെ കലുങ്ക് കെട്ടിയടച്ച ശേഷം സ്വകാര്യ ഭൂമിയിൽ മണ്ണിട്ട് നികത്താൻ നടത്തിയശ്രമം ശൂലംകുടി വാർഡംഗം മിനിയുടെ നേതൃത്വത്തിൽ തടഞ്ഞു. പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിക്ക് നേതൃത്വം നൽകിയത്.

Show Full Article
TAGS:Local News Thiruvanathapuram 
News Summary - റോഡ് കൈയേറി നിർമിച്ച മതിൽ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി
Next Story