Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഓട്ടോറിക്ഷയുടെ...

ഓട്ടോറിക്ഷയുടെ ഭാഗങ്ങള്‍ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഓട്ടോറിക്ഷയുടെ ഭാഗങ്ങള്‍ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
cancel
camera_alt

മധു, ഷിബു

മെഡിക്കല്‍ കോളജ്: പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയുടെ ഭാഗങ്ങള്‍ അഴിച്ചെടുത്ത് കടന്നുകളഞ്ഞവരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് നെട്ടയം ഷീല ഭവനില്‍ മധു (55) , നെട്ടയം കുളത്തിൻകര വീട്ടില്‍ ഷിബു (40) എന്നിവരാണ് പിടിയിലായത്.

മാര്‍ച്ച് 30ന് പട്ടം എസ്.യു.ടി ആശുപത്രിയുടെ പാര്‍ക്കിങ് പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന പനയമുട്ടം സ്വദേശിയുടെ ഓട്ടോയുടെ ബാറ്ററിയും അനുബന്ധ ഭാഗങ്ങളും ടയറും ഉള്‍പ്പെടെയാണ് പ്രതികള്‍ കവർന്നത്. ഷിബു മുമ്പ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Show Full Article
TAGS:Thiruvananthapuram localnews Crime News 
News Summary - Two arrested for stealing autorickshaw parts
Next Story