‘പൊലീസ് സ്‌റ്റേഷന്‍ ക്ലീന്‍’ പദ്ധതി; തൊണ്ടി വാഹനങ്ങൾ ക്യാമ്പിലേക്ക് മാറ്റി
text_fieldsവെള്ളറട സ്റ്റേഷനില്‍ കേസില്‍പെട്ട വാഹനങ്ങൾ പൊലീസ് ക്യാമ്പിലേക്ക് മാറ്റുന്നു
വെള്ളറട: പൊലീസ് സ്‌റ്റേഷൻ വളപ്പിൽ കിടന്ന കേസില്‍പ്പെട്ട തൊണ്ടി വാഹനങ്ങൾ സ്ഥലപരിമിതി മൂലം ‘പൊലീസ് സ്‌റ്റേഷന്‍ ക്ലീന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്തു. പൊലീസ് മേധാവിയുടെ നിർദേശാനുസരണം വാഹനങ്ങൾ പൊലീസ് ക്യാമ്പിലേക്കാണ് മാറ്റിയത്. രണ്ട് ദിവസം കൊണ്ടാണ് നീക്കംചെയ്യല്‍ പൂര്‍ത്തിയായത്. ഓരോ വാഹനത്തിലും അപകടത്തിന്‍റെ പേരുവിവരങ്ങള്‍, കേസിന്റെ നമ്പര്‍ ഉൾപ്പടെ ടാഗ് ചെയ്താണ് നീക്കിയത്.
കേസുകള്‍ വിധിയാകുന്ന മുറക്ക് ഉടമക്ക് കൈമാറേണ്ടതാണെങ്കില്‍ വെള്ളറട സ്‌റ്റേഷനെ സമീപിച്ച ശേഷം എ.ആര്‍ ക്യാമ്പില്‍നിന്ന് വാഹനം കൈവശപ്പെടുത്താനുള്ള ക്രമീകരണമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍, എസ്.ഐ മനോജ്, റൈറ്റര്‍ ക്രിസ്റ്റഫര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അഖിലേഷ്, ദീബു, പ്രണവ, എസ്. വിജയന്‍, സ്മിജു, അനി, ഷാജു എന്നിവരുടെ സാന്നിധ്യത്തിലാണ് വാഹനങ്ങൾ ക്യാമ്പിലേക്ക് മാറ്റിയത്.


