Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightസീറാം...

സീറാം സാംബശിവറാവുവിന്‍റെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണം നടത്തണം: ജോയിന്‍റ്​ കൗണ്‍സില്‍

text_fields
bookmark_border
സീറാം സാംബശിവറാവുവിന്‍റെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണം നടത്തണം: ജോയിന്‍റ്​ കൗണ്‍സില്‍
cancel

തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമീഷണര്‍ സീറാം സാംബശിവറാവു സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് ജോയിന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂരും ജനറല്‍ സെക്രട്ടറി എസ്. സജീവും പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് വകുപ്പ് മേധാവിക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട് അവരെ ജനസമ്പര്‍ക്കമില്ലാത്ത തസ്തികകളിലേക്ക് മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടാലും നടപടി സ്വീകരിക്കാതിരിക്കുന്നത് അഴിമതിക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് തുല്യമാണ്.

സീറാം സാംബശിവ റാവു നല്ല ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തമായ തെളിവുകളുടെയും അനുഭവത്തിന്‍റെയും അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗൗരവമായിക്കണ്ട് സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:
News Summary - Vigilance Probe Demanded into Sriram Sambasiva Rao's Report: Joint Council
Next Story