തുമ്പ സംഘർഷം: രണ്ടുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കഴക്കൂട്ടം: തുമ്പയിൽ കഴിഞ്ഞദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ രണ്ട് പേരെ തുമ്പ െപാലീസ് അറസ്റ്റ് ചെയ്തു.സൗത്ത് തുമ്പ സ്വദേശികകളായ ജോസ് (43), ജൂഡ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, സംഘംചേരൽ, ആയുധം കൈയിൽ സൂക്ഷിക്കൽ ഉൾെപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കുഴഞ്ഞുവീണ് മരിച്ച മേരി ബാബുവിെൻറ (65) മൃതദേഹം സംസ്കരിച്ചു. വലിയവേളി സെൻറ് സേവിയസ് പള്ളിയിലാണ് സംസ്കരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.നാല് പ്രതികളെക്കൂടി പിടികൂടാൻ ഉണ്ടെന്നും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും തുമ്പ ഇൻസ്പെക്ടർ വി. അജീഷ് പറഞ്ഞു.
രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.