വാമനപുരത്തെ വോട്ട് ചോര്‍ച്ച; ബി.ജെ.പി നേതൃത്വം സംശയ നിഴലില്‍
text_fieldsവെഞ്ഞാറമൂട്: വാമനപുരത്തെ വോട്ട് ചോര്‍ച്ചയില്‍ ബി.ജെ.പി നേതൃത്വം സംശയത്തിെൻറ നിഴലില്‍. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനായിരുന്നു സീറ്റ്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് തഴവാ സഹദേവനായിരുന്നു സ്ഥാനാർഥി. ഇദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ കിട്ടിയത് 5606 വോട്ട് മാത്രമാണ്.
2016 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇവിടെനിന്ന് 13956 വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ശോഭ സുരേന്ദ്രന് 29,000ത്തിലധികം വോട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പിക്ക് 32,000 വോട്ടും ലഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് വോട്ട് പകുതിയില്‍ താഴെയായി കുറഞ്ഞതാണ് സംശയത്തിനിട വരുത്തിയിരിക്കുന്നത്.
സംഘടിതമായി വോട്ട് മറിച്ചുനൽകുക, വോട്ട് ചെയ്യാതിരിക്കുക തുടങ്ങിയവ നടന്നിട്ടുണ്ടാകാം. ഇെല്ലങ്കില്‍ വോട്ട് ഇത്ര മാത്രം കുറയില്ലെന്നാണ് പൊതുവെ മണ്ഡലത്തില്‍ സംസാരം. തെരഞ്ഞെടുപ്പിെൻറ അവസാന ദിവസങ്ങളില്‍ ഒരു മുന്നണിക്ക് വോട്ട് മറിച്ച് നൽകാനുള്ള നീക്കം ചില നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതായി തനിക്ക് വിവരം കിട്ടിയിരുന്നതായും ഇക്കാര്യം നേതൃത്വത്തിെൻറ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതായും തഴവ സഹദേവന് പറഞ്ഞു.