തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് 900 കിലോ പുകയില ഉല്പന്നങ്ങള് പിടികൂടി
text_fieldsതിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയ പുകയില ഉല്പന്നങ്ങള്
വഞ്ചിയൂര്‍: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍സല്‍ സര്‍വിസിന്റെ മറവില്‍ കടത്തിയ 900 കിലോയിലേറെ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. തെരഞ്ഞെടുപ്പ് സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ആര്.പി.എഫുമായി സംയുക്തമായി നടത്തിയ പരിശോധനയിലണ് പാര്‍സല്‍ സര്‍വിസിന്റെ മറവില്‍ കടത്തിയ 900 കിലോയിലേറെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ എന്നയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ചെരിപ്പ് എന്ന വ്യാജേന രഹസ്യമായി കടത്തിയ പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. പരിശോധനയില്‍ എക്സൈസ് സി.ഐ ടോണി ജോസിന് പുറമേ, ആര്.പി.എഫ് കമാന്‍ഡര്‍ അജിത്കുമാര്‍, ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍മാരായ ഗോപാലകൃഷ്ണന്, അനില്‍കുമാര്‍, വിനോദ്കുമാര്‍, വര്‍ഷ മീന, ആര്.പി.എഫ് എ.എസ്.ഐ ജോജി ജോസഫ്, സ്ക്വാഡ് എ.എസ്.ഐ ജോസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രാജേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.