92-ാമത് ശിവഗിരി തീർഥാടനം: നാളെ മുതൽ പീതാംബരദീക്ഷ
text_fieldsശിവഗിരിയിൽ ഗുരുധർമ്മ പ്രബോധന പരമ്പരയിൽ പ്രഫ. ചന്ദ്രബാബു പ്രഭാഷണം നടത്തുന്നു
വർക്കല: 92-ാമത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള പീതാംബരദീക്ഷാചരണം വെള്ളിയാഴ്ച മുതൽ. രാവിലെ 10ന് ശിവഗിരിയിലെ സമാധി മണ്ഡപത്തിൽ പീതാംബര ദീക്ഷ സമർപ്പണം നടക്കും. ഗുരുപൂജ, പുഷ്പാഞ്ജലി, സമൂഹപ്രാർഥന എന്നിവയ്ക്ക് ശേഷം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീർഥാടന സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജി.ഡി.പി.എസ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ധര്‍മ്മാനന്ദ, സ്വാമി ദേശികാനന്ദ, ജോ. സെക്രട്ടറി സ്വാമി വിരജാനന്ദ,സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണദാസ്,സ്വാമി വിശാലാനന്ദ,സ്വാമി സത്യാനന്ദതീര്‍ത്ഥ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ജി.ഡി.പി.എസ് ഭാരവാഹികളായ രജിസ്ട്രാര്‍ കെ.റ്റി. സുകുമാരന്‍, കേന്ദ്രകമ്മിറ്റിയംഗം ചന്ദ്രന് പുളിങ്കുന്ന്,ഇ.എം. സോമനാഥന്, രാജേഷ് സഹദേവന്, അശോകന് ശാന്തി തുടങ്ങിയവര്‍ സംസാരിക്കും.
ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം: പ്രാദേശിക പ്രസ്ഥാനങ്ങള്‍ക്കും പങ്കെടുക്കാം
വർക്കല:ഡിസംബര്‍ 21ന് ശിവഗിരിയില്‍ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമത്തില്‍ എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കും പങ്കെടുക്കാമെന്ന് ശിവഗിരിമഠം അറിയിച്ചു. രാവിലെ 10ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അധ്യക്ഷതയില്‍ ചേരുന്ന സംഗമം ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. എസ്. എന്‍. ഡി. പി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എസ്.എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി.ജയദേവന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ശ്രീനാരായണ ഓര്ഗനൈസേഷന് പ്രസിഡന്റ് കെ.കെ.ശശിധരന് മുഖ്യ പ്രഭാഷണവും ഗ്ലോബല്‍ ശ്രീനാരായണ ഒര്ഗനൈസേഷന് സെക്രട്ടറി ടി.എസ്.ഹരീഷ്കുമാര്‍ ആമുഖ പ്രസംഗവും നിവഹിക്കും.
എം.ഐ.ദാമോദരന്‍ (പ്രസിഡന്റ്, ശ്രീനാരായണ മന്ദിരസമിതി, മുംബൈ),രാജു (സെക്രട്ടറി, ശ്രീനാരായണഗുരു സമിതി,പൂന), കെ.ആര്.എസ്.ധരന്‍ (ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി,അഹമ്മദാബാദ്),കെ. ടി.സുകുമാരന്‍ (രജിസ്ട്രാര്‍, ഗുരുധര്‍മ്മപ്രചരണസഭ),എസ്. സുവര്‍ണ്ണകുമാര്‍ (ശ്രീനാരായണ മതസംഘം),പി.ചന്ദ്രമോഹന് (ശ്രീനാരായണഗുരദേവ ട്രസ്റ്റ്, എരിക്കാവ്),അഡ്വ. സഞ്ജയ് കൃഷ്ണ (ശ്രീനാരായണഗുരു ധര്മ്മസേവാസമിതി,ജയ്പൂര്‍), കുറിച്ചി സദന് (ശ്രീനാരായണ മിഷന്,കോട്ടയം),കെ.ആര്. ശശിധരന് (ശ്രീനാരായണഗുരു സമിതി, ഗോവ),കെ.എന്‍.ഭദ്രന് (ശ്രീനാരായണ സേവാസംഘം ട്രസ്റ്റ്, പാറയ്ക്കല്‍) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഗുരുനാമത്തിലുളള എല്ലാ പ്രസ്ഥാനങ്ങളുടെയും ഭാരവാഹികളും പ്രവര്‍ത്തകരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ശിവഗിരിമഠം അഭ്യർത്ഥിച്ചു.
ശ്രീനാരായണ ഗുരുവിനെ തിരിച്ചറിയാൻഇന്നും സമൂഹത്തിന് ആകുന്നില്ല -പ്രഫ. ചന്ദ്രബാബു
വർക്കല:ശ്രീനാരായണ ഗുരുവിനെ വേണ്ടവണ്ണം തിരിച്ചറിയുവാൻ ഇന്നും സമൂഹത്തിന് ആകുന്നില്ലെന്ന് എഴുത്തുകാരൻ പ്രഫ. ചന്ദ്രബാബു. ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായി നടന്നു വരുന്ന ഗുരുധർമ്മ പ്രബോധനത്തിൽ 'ഗുരുവിന്റെ സാഹിത്യം' സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാകവിയായിരുന്ന ഗുരുവിന്റെ കൃതികൾ മലയാളം,സംസകൃതം, തമിഴ് ഭാഷകളിൽ ലഭ്യമായി. സാമൂഹിക അസമത്വങ്ങൾ തുറന്നുകാട്ടാനും അവയ്ക്കു പരിഹാരം നിർദ്ദേശിക്കാനും ഗുരുവിന്റെ കൃതികൾക്കായെന്നും അദ്ദേഹം പറഞ്ഞു.
ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ കെ.റ്റി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി,സ്വാമി ദേശികാനന്ദ യതി,ജയചന്ദ്രൻ പനയറ,സഭാ കോ ഓഡിനേറ്റർ എസ്.അശോകൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു. കേഹിനൂർ വർക്കല,ഐഡിയ സ്റ്റാർ സിംഗർ കായംകുളം ബാബു എന്നിവർ ഗുരു കൃതികൾ ആലപിച്ചു.
ശിവഗിരിയില്‍ ശ്രീനാരായണീയ സമൂഹ സമ്മേളനം
വർക്കല: കേരളത്തിലെ ശ്രീനാരായണഗുരു ഭക്ത സമൂഹത്തിനു സമാനമായി തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, ഗോവ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളുടേയും സമുദായങ്ങളുടേയും കൂട്ടായ്മ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി 22ന് ശിവഗിരിയില്‍ സംഘടിപ്പിക്കുമെന്ന് മഠം ഓഫീസ് അറിയിച്ചു.
രാവിലെ 10ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയില്‍ കല്‍ച്ചൂരി സമാജം ദേശീയ പ്രസിഡന്റ് ജയ്നാരായണന്‍ ലോക്സെ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും തീർഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിഖ്യാദാനന്ദ കര്‍ണാടക, ഡോ.ശേഷഗിരി റാവു, തെലുങ്കാന ഗൗഡ് സംഘം പ്രൊഫ. അവദേഷ് ഷ (ഭാരതീയ പ്രബുദ്ധ ജയ് സ്വാള്‍ മഹാസഭ ദല്‍ഹി ചാപ്റ്റര്‍), ഡെല്പൂനം ചൗധരി ഡല്‍ഹി,ഡോ.അര്‍ച്ചന ജയ്സ്വാള്‍ (നാഷണല്‍ കണ്‍വീനര്‍ രാഷ്ട്രീയ കല്‍ച്ചൂരി ഏകമഹാസംഘം ഇന്‍ഡോര്‍) ,രാജേന്ദ്ര ബാബു (ജനറല്‍ സെക്രട്ടറി കള്‍ച്ചൂരി മഹാസഭ),സ്വാമി പ്രബോധതീർഥ സെക്രട്ടറി വിശ്വഗാജിമഠം ചേര്‍ത്തല തുടങ്ങിയവര്‍ സംസാരിക്കും.