മാന്തറ ക്ഷേത്രത്തിൽ തീപിടിത്തം
text_fieldsമാന്തറ ക്ഷേത്രത്തിലെ താൽക്കാലിക ഓലപ്പന്തലിലുണ്ടായ തീപിടിത്തം
വർക്കല: ശിവരാത്രി മഹോത്സവം നടന്ന മാന്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തീപിടിത്തം. ആളപായമില്ല. വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം താൽക്കാലികമായി നിർമിച്ച ഓലപ്പന്തലിനാണ് തീപിടിച്ചത്.
രാത്രി ഒന്നിന് നടന്ന വിളക്കിനെ തുടർന്ന് ചെറിയ തോതിൽ ചൈനീസ് പടക്കങ്ങൾ കൊണ്ടുള്ള വെടിക്കെട്ട് നടത്തിയിരുന്നു. ഇതിൽനിന്ന് തെറിച്ചുവീണ തീപ്പൊരിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പുലർച്ച ശക്തിയായി വീശിയടിച്ച കടൽക്കാറ്റിൽ തീ ആളിപ്പടർന്നെങ്കിലും ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേർന്ന് വേഗത്തിൽ കെടുത്തി. വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി.