ഇസ്രായേലി വിനോദസഞ്ചാരിക്ക് വർക്കല ബീച്ചിൽ മർദനം
text_fieldsമർദ്ദനമേറ്റ ഇസ്രയേലി പൗരൻ സയറ്റ് സാഗ്
വർക്കല: ഇസ്രായേലി വിനോദ സഞ്ചാരിക്ക് വർക്കല ബീച്ചിൽ മർദ്ദനം. ഇസ്രായേൽ പൗരനായ സയറ്റ്സ് സാഗ് (46) നാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മോഷശ്രമം ആരോപിച്ചായിരുന്നു മർദ്ദനം.
പാപനാശം ബീച്ചിലെ അഡ്വഞ്ചർ സ്പോർട്സിന്റെ ടെന്റ് ഓഫീസിൽ നിന്നും മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചെന്ന സംശയത്താൽ സ്ഥാപനത്തിലെ ജീവനക്കാരൻ തമിഴ്നാട് സ്വദേശി നന്ദകുമാറണ് സയറ്റ്സ് സാഗിനെ മർദിച്ചത്.
മർദ്ദനത്തിൽ ഇയാളുടെ കണ്ണിന് പരിക്കേറ്റു. നാട്ടുകാർ ഇടപെട്ട് പിടിച്ചുമാറ്റുകയും വിദേശിയെ ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്തു.


