Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightയുവാവിനെ നായെ വിട്ട്...

യുവാവിനെ നായെ വിട്ട് കടിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ നായെ വിട്ട് കടിപ്പിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

സ​ന​ൽ

വ​ർ​ക്ക​ല: യു​വാ​വി​നെ നാ​യെ വി​ട്ട് ക​ടി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. അ​യി​രൂ​ർ തോ​ണി​പ്പാ​റ സ​ന​ൽ ഭ​വ​നി​ൽ സ​ന​ൽ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്തി​ലെ തോ​ണി​പ്പാ​റ​യി​ൽ ഈ ​മാ​സം നാ​ലി​ന് വൈ​കീ​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ ര​ഞ്ജി​ത്താ​ണ് ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്.

റോ​ഡി​ലെ ക​ല്ലി​ൽ ത​ട്ടി വീ​ണ ര​ഞ്ജി​ത്തി​നെ സ​ന​ൽ വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​യ്ക്ക് ര​ഞ്ജി​ത്തി​നെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​വു​ക​യും മ​ര​വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യും നി​ല​ത്തു​വീ​ണ​പ്പോ​ൾ അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടി​ക​യും വ​ള​ർ​ത്തു​നാ​യ​യെ അ​ഴി​ച്ചു​വി​ട്ട് ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​മാ​ണ് പ​രാ​തി. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​ന്നെ സ​ന​ൽ വാ​ളു​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യും പ്ര​തി​രോ​ധി​ച്ച​പ്പോ​ൾ വ​ല​ത് കൈ​പ്പ​ത്തി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്‍ത​താ​യും ര​ഞ്ജി​ത്ത്​ പൊ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​രു​ന്നു.

പ്ര​തി​യെ നി​ര​ന്ത​ര​മാ​യി വീ​ടി​ന് മു​ന്നി​ലെ​ത്തി ക​ളി​യാ​ക്കു​ന്ന​ത് ര​ഞ്ജി​ത്താ​ണെ​ന്നു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം. അ​ടി​പി​ടി കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ സ​ന​ൽ പ്ര​തി​യാ​ണ്. സം​ഭ​വ​ദി​വ​സം പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ശേ​ഷം രാ​ത്രി​യോ​ടെ ഭാ​ര്യ​യെ​യും കൂ​ട്ടി അ​യി​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ സ​ന​ൽ ര​ഞ്ജി​ത്ത് മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി ന​ൽ​കി മ​ട​ങ്ങു​ക​യും ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​യെ റി​മാ​ന്റ് ചെ​യ്തു.

Show Full Article
TAGS:Man Arrested dog attack Trivandrum News 
News Summary - Man arrested for letting a dog bite a young man
Next Story