കസ്റ്റഡിയിലുള്ളയാൾ എക്സൈസ് സെല്ലിൽ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsസർഗാത്മക ചിത്രം
വർക്കല: കസ്റ്റഡിയിലുള്ളയാൾ എക്സൈസ് സെല്ലിൽ ആത്മഹത്യക്ക് ശ്രമിച്ചു. മടവൂർ സ്വദേശി അബ്ദുൽ വാഹിദാണ് സെല്ലിൽ ഉടുമുണ്ടിൽ തൂങ്ങാൻ ശ്രമിച്ചത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. മടവൂരിൽനിന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഓഫിസിൽ എത്തിച്ചത്. ഓഫിസർമാർക്കുനേരെ അസഭ്യവർഷം നടത്തിയതിനെത്തുടർന്ന് സെല്ലിൽ അടച്ചു. കുറച്ചുനേരം ബഹളമുണ്ടാക്കിയ ശേഷം ഉറങ്ങിയ അബ്ദുൽ വാഹിദ് പിന്നീടെപ്പോഴോ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


