Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവർക്കലയിൽ...

വർക്കലയിൽ പിടിച്ചെടുത്തത് 79 കിലോ മത്സ്യം; പിടിച്ചെടുത്തത് ചീഞ്ഞളിഞ്ഞതും മായം കലർത്തിയതും

text_fields
bookmark_border
വർക്കലയിൽ പിടിച്ചെടുത്തത് 79 കിലോ മത്സ്യം; പിടിച്ചെടുത്തത് ചീഞ്ഞളിഞ്ഞതും മായം കലർത്തിയതും
cancel
camera_alt

1. വ​ർ​ക്ക​ല പൂ​ന്ന​മൂ​ട് പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തു​ന്നു 2. വ​ർ​ക്ക​ല​യി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ചീ​ഞ്ഞ ചൂ​ര മീ​ൻ 

വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ​നി​ന്ന്​ ചീ​ഞ്ഞ​ളി​ഞ്ഞ​തും മാ​യം ക​ല​ർ​ത്തി​യ​തു​മാ​യ 79 കി​ലോ മ​ത്സ്യം പി​ടി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ധി​കൃ​ത​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. വ​ർ​ക്ക​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നാ​ണ് വി​ൽ​പ​ന​ക്കു​വെ​ച്ച മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

പു​ന്ന​മൂ​ട് മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്ന്​ 50 കി​ലോ വ​ര​യ​ൻ ചൂ​ര​യും പാ​ള​യം​കു​ന്ന് വ​ണ്ടി​പ്പു​ര മാ​ർ​ക്ക​റ്റി​ൽ നി​ന്ന്​ 25 കി​ലോ പെ​പ്സി ചൂ​ര​യും പ​യ്യ​ൻ​മു​ക്ക് മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ നാ​ലു​കി​ലോ ചൂ​ര​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം വ​ർ​ക്ക​ല സ​ർ​ക്കി​ൾ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ്യ​സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റി​ങ്​ ലാ​ബി​ന്റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ മ​ത്സ്യം ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പ് ന​ശി​പ്പി​ച്ചു.

Show Full Article
TAGS:rotten fish varkala health departmant 
News Summary - Rotten fish seized in varkala
Next Story