Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightഷർട്ട്​ ധരിക്കാൻ...

ഷർട്ട്​ ധരിക്കാൻ അനുവദിക്കണം, സംവരണം വേണം; ദേവസ്വം ബോർഡ്​ ആസ്ഥാനത്തേക്ക്​ ആചാര പരിഷ്കരണ യാത്ര

text_fields
bookmark_border
ഷർട്ട്​ ധരിക്കാൻ അനുവദിക്കണം, സംവരണം വേണം; ദേവസ്വം ബോർഡ്​ ആസ്ഥാനത്തേക്ക്​ ആചാര പരിഷ്കരണ യാത്ര
cancel

വ​ർ​ക്ക​ല: ക്ഷേ​ത്ര​ങ്ങ​ളി​ൽ ഷ​ർ​ട്ട്​ ധ​രി​ച്ചു​ള്ള പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും തു​ല്യ​മാ​യ സാ​മൂ​ഹി​ക​നീ​തി കൈ​വ​രി​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍ഡി​ല്‍ സം​വ​ര​ണം ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന​തു​മ​ട​ക്കം ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ വെ​ള്ളി​യാ​ഴ്ച ദേ​വ​സ്വം ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്തേ​ക്ക്​ ആ​ചാ​ര പ​രി​ഷ്ക​ര​ണ​യാ​ത്ര​യും പ്രാ​ർ​ഥ​നാ​യ​ജ്ഞ​വും ന​ട​ത്തു​മെ​ന്ന്​ ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഗു​രു​ധ​ര്‍മ പ്ര​ചാ​ര​ണ​സ​ഭ. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​രും ഗു​രു​ദേ​വ​ഭ​ക്ത​രും പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന​ത്ത് തു​ട​ര്‍ന്നു​പോ​രു​ന്ന ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ല്‍ പ​ല​തും കാ​ല​ത്തി​ന​നു​സ​രി​ച്ച് പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും മാ​റ്റേ​ണ്ട​വ മാ​റ്റ​ണ​മെ​ന്നും വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ജാ​തി​പ​ര​മാ​യ വേ​ര്‍തി​രി​വ് നി​ല​നി​ല്‍ക്കു​ന്ന കാ​ല​ത്ത് രൂ​പ​പ്പെ​ട്ട​താ​ണ് ഇ​ക്കാ​ല​ത്തും തു​ട​രു​ന്ന പ​ല​കാ​ര്യ​ങ്ങ​ളും. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു​ള്ള ക്ഷേ​ത്ര​പ്ര​ദ​ര്‍ശ​നം മേ​ല്‍ ജാ​തി​യി​ല്‍പെ​ട്ട​വ​രു​ടെ താ​ല്പ​ര്യ​സം​ര​ക്ഷ​ണാ​ർ​ഥ​മാ​യി​രു​ന്നു.

ദേ​വ​സ്വം ബോ​ര്‍ഡ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​ങ്ങ​ള്‍ 90 ശ​ത​മാ​ന​വും ഉ​യ​ര്‍ന്ന വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ്. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ള്‍ക്കും തു​ല്യ​മാ​യ ഉ​ദ്യോ​ഗ​ങ്ങ​ള്‍ ന​ല്‍ക​ണം. ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ കൃ​തി​ക​ളും ദ​ര്‍ശ​ന​വും സ​മൂ​ഹ​ത്തെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ ഏ​റ്റ​വും പ​ര്യാ​പ്ത​മാ​യി​ട്ടും ദേ​വ​സ്വം ബോ​ര്‍ഡ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ സ്ഥാ​ന​മി​ല്ല. ഇ​ത്​ തി​രു​ത്ത​ണം.

ഗു​രു​ദേ​വ​കൃ​തി​ക​ള്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ജ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​ക​ണം. രാ​വി​ലെ 10ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​നാ​രാ​യ​ണ​ഗു​രു പാ​ര്‍ക്കി​ലെ ഗു​രു​ദേ​വ പ്ര​തി​മ​ക്ക്​ മു​ന്നി​ല്‍ പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി അ​വി​ടെ​നി​ന്ന് ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​ര്‍ക്കൊ​പ്പം ഗു​രു​ധ​ര്‍മ പ്ര​ചാ​ര​ണ​സ​ഭ പ്ര​വ​ര്‍ത്ത​ക​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് ആ​സ്ഥാ​ന​ത്തെ​ത്തും.

തു​ട​ർ​ന്ന്,​ അ​ധി​കൃ​ത​ര്‍ക്ക് നി​വേ​ദ​നം സ​മ​ര്‍പ്പി​ക്കു​മെ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി, ട്ര​ഷ​റ​ര്‍ ശാ​ര​ദാ​ന​ന്ദ സ്വാ​മി, ഗു​രു​ധ​ര്‍മ​പ്ര​ചാ​ര​ണ​സ​ഭ സെ​ക്ര​ട്ട​റി അ​സം​ഗാ​ന​ന്ദ​ഗി​രി സ്വാ​മി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
TAGS:Reservation Ritual Devaswom Board 
News Summary - Shirt should be allowed, reservation should be made; Ritual reform journey to Devaswom Board headquarters
Next Story