Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2026 6:32 AM GMT Updated On
date_range 26 Jan 2026 6:32 AM GMTവർക്കലയിൽ രണ്ടിടത്ത് ഡോൾഫിനുകൾ തീരത്തടിഞ്ഞു
text_fieldsListen to this Article
വർക്കല: ബീച്ചിലെ രണ്ടിടങ്ങളിൽ ഡോൾഫിൻ കരക്കടിഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയവർ അവയെ സുരക്ഷിതമായി കടലിലേക്ക് തിരികെ വിട്ടു. തിരുവാമ്പാടി, ഓടയം ബീച്ചുകളിലാണ് സംഭവം. ലൈഫ് ഗാർഡുകൾ, വിദേശ വിനോദ സഞ്ചാരികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് ത്വരിതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയത്. ഓടയം ബീച്ചിലെ ഡോൾഫിനെ ആദ്യം കടലിലേക്ക് തള്ളി വിട്ടു.
മറ്റൊരു ഡോൾഫിൻ തിരുവമ്പാടി തീരത്ത് ചെറിയ പരിക്കുകളോടെ അടിഞ്ഞെങ്കിലും അതിനെയും ജാഗ്രതയോടെ വീണ്ടും കടലിലേക്ക് ഒഴുക്കി വിട്ടു. സാധാരണ മത്സ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഡോൾഫിനുകൾ വെള്ളത്തിലൂടെ മുന്നോട്ട് പോകുമ്പോൾ ഉയരത്തിൽ ചാടി നീന്തുന്ന സ്വഭാവമുള്ളവയാണ്. തീരത്തോട് ചേർന്ന വെള്ളം കുറഞ്ഞ പ്രദേശത്ത് ഉയരത്തിൽ ചാടിയതാകാം കരക്കടിയാനും പരിക്ക് പറ്റാനും കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Next Story


