Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഅമ്പൂരി...

അമ്പൂരി കുമ്പിച്ചല്‍കടവ് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

text_fields
bookmark_border
അമ്പൂരി കുമ്പിച്ചല്‍കടവ് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും
cancel
camera_alt

മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന അമ്പൂരി കുമ്പിച്ചല്‍കടവ് പാലം

Listen to this Article

വെള്ളറട: അമ്പൂരിയിലെ ഗോത്രവര്‍ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. കുമ്പിച്ചല്‍കടവ് പാലം ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നെയ്യാര്‍ ജലാശയത്തിന്റെ പ്രകൃതിഭംഗി നുകരാന്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, ഒറ്റപ്പെട്ടുപോയിരുന്ന 11 ഗ്രോത്രവര്‍ഗ ഊരുകളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ബന്ധിപ്പിക്കുന്ന ഒരു വലിയ പ്രതീക്ഷാ പാലം കൂടിയാണിത്. കിഫ്ബിയില്‍ നിന്ന് 19 കോടിയിലധികം രൂപ ചെലവാക്കി നിർമിച്ച പാലം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലക്കും വലിയ ഉണര്‍വ് നല്‍കും.

പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു മുഖ്യാതിഥിയാകും. വൈകുന്നേരം അഞ്ചിന് അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുയോഗത്തിൽ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

Show Full Article
TAGS:Amburi bridge Pinarayi Vijayan KIFBI Fund 
News Summary - Amburi Kumpichalkadavu Bridge to be dedicated to the nation today
Next Story