വെള്ളറട ഗവ. സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം
text_fieldsവെള്ളറട സര്‍ക്കാര്‍ സ്‌കൂളില്‍ സാമൂഹികവിരുദ്ധര്‍ ക്ലോസറ്റും മറ്റു ഉപകരണങ്ങളും
അടിച്ചുതകര്‍ത്ത നിലയില്‍
വെള്ളറട: വെള്ളറട ഗവ. സ്‌കൂളില്‍ വീണ്ടും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം രാത്രി ചുറ്റുമതില്‍ ചാടിക്കടന്ന സംഘം ബാത്‌റൂമിലെ ക്ലോസറ്റും പൈപ്പ് ലൈനും അടിച്ചു തകര്‍ത്തു. ദിവസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനം ചെയ്ത വര്‍ണകൂടാരം കെട്ടിടത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ച ബാത്‌റൂമാണ് തകര്‍ത്തത്. റൂമില്‍ സൂക്ഷിച്ച രണ്ട് ചാക്ക് ചിരട്ടയും മോഷ്ടാക്കള്‍ കവര്‍ന്നു.
ആറ് മാസം മുമ്പും ഇതുപോലെ ഓഫിസ് പൂട്ട് തകര്‍ത്ത് കമ്പ്യൂട്ടറും ലാപ്‌ടോപ്പും കവര്‍ന്നിരുന്നു. അന്ന് പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി കേസ് എടുത്തിരുന്നു. ഇപ്പോള്‍ സ്‌കൂളിന്റെ മുന്‍ ഭാഗത്തായി സി.സി ടി. വി കാമറ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളിന് പുൻവശത്തെ ചുറ്റുമതില്‍ ചാടിക്കടന്നാണ് സാമൂഹികവിരുദ്ധർ അകത്തുകടന്നതെന്നാണ് നിഗമനം.
ആ ഭാഗത്ത് സി.സി ടി.വി കാമറകള്‍ ഇല്ലെന്ന് വ്യക്തമായി അറിയാവുന്നവരാണ് ഇതിന് പിന്നിലെന്ന സംശയമാണ് പൊലീസിന്. സമീപത്തെ സി.സി ടി.വികൾ നിരീക്ഷിച്ചശേഷം അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ അനില്‍, ഹെഡ്‌കോണ്‍സ്റ്റബിൾ ക്രിസ്റ്റഫര്‍, സി.പി.ഒ പ്രണവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.


