തൊഴില്‍ ദിനം 20 കടന്നില്ല; മണ്ണ്സദ്യയുമായി തൊഴിലുറപ്പ് ജീവനക്കാർ
text_fieldsതോഴില് ദിനം 20 ദിവസം പോലും ലഭിച്ചില്ലന്ന് ആരോപിച്ച് ഒറ്റശേഖരമംഗലം പഞ്ചായത്തിന് മുന്നില്‍ ജനപ്രതിനിതികള്‍ മണ്ണ്സദ്യ നടത്തുന്നു.
വെള്ളറട: തൊഴിലുറപ്പ് പദ്ധതി ഓഗസ്റ്റ് മാസം ആയിട്ടും 20 ദിനങ്ങള്‍ക്ക് താഴെയാണ് കിട്ടിയത്. ഓണനാളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മണ്ണ് സദ്യ നടത്തി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുന്ദരന്റ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു തടത്തില്‍ ഉദ്ഘാടനം ചെയ്തു.
മെമ്പര്‍മാരായ ചെറുപുഷ്പം, ഷിജി, ഗിരിജ, സജീല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടന്നത്. ഡി.സി.സി. അംഗങ്ങളായ പൂഴാനാട് രാജന്, മിനര്‍വ സുകുമാരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സത്യാനേശന്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മാഹിന്‍കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് അംഗം കൃഷ്ണന്‍കുട്ടി, മുരളീധരന് നായര്‍, വാളികോട് കൃഷ്ണന്, അഭിലാഷ്, അമ്പിളി എന്നിവര്‍ പങ്കെടുത്തു.


