തെക്കന്‍ കുരിശുമല കാല്വരിയാക്കി ലക്ഷങ്ങള്‍ മലകയറി
text_fieldsതെക്കൻ കുരിശുമല സംഗമവേദിയും പരിസരവും തീർഥാടകരാല്‍ നിറഞ്ഞപ്പോള്‍
വെള്ളറട: തെക്കന്‍ കുരിശുമല 68ാമത് തീർഥാടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പെസഹാ വ്യാഴം ദിനം ലക്ഷങ്ങള്‍ മലകയറി. രാവിലെ അഞ്ചിന് സംഗമ വേദിയില്‍ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീർഥാടകര്‍ മലകയറി. വൈകീട്ടോടെ നെറുകയും ആരാധന ചാപ്പലും സംഗമവേദിയും തീർഥടകരാൽ നിറഞ്ഞു. സംഗമവേദിയില്‍ വൈകീട്ട് ആറിന് നടന്ന ആഘോഷമായ ദിവ്യബലിക്കും പാദക്ഷാളന ശുശ്രൂഷകക്കും സ്പിരിച്ച്വല്‍ ആനിമേറ്റര്‍ ഫാ. ഹെന്സിലിന് മുഖ്യകാർമികത്വം വഹിച്ചു. കുരിശുമല ഡിവൈന്‍ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി. രണ്ടാം ഘട്ട തീർഥാടനം വെള്ളിയാഴ്ച സമാപിക്കും.