Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപത്തു വര്‍ഷമായി...

പത്തു വര്‍ഷമായി കാടുമൂടിക്കിടന്ന കള്ളിമൂട് ചന്ത നാട്ടുകാര്‍ ശുചീകരിച്ചു

text_fields
bookmark_border
പത്തു വര്‍ഷമായി കാടുമൂടിക്കിടന്ന കള്ളിമൂട് ചന്ത നാട്ടുകാര്‍ ശുചീകരിച്ചു
cancel
camera_alt

കാടുമൂടിക്കിടന്ന കള്ളിമൂട് ചന്ത നാട്ടുകാര്‍ വൃത്തിയാക്കുന്നു

വെള്ളറട: ഗ്രാമപഞ്ചായത്തിലെ കള്ളിമൂട് വാര്‍ഡില്‍ വര്‍ഷങ്ങളായി ചന്ത പ്രവര്‍ത്തിക്കുകയും പിന്നീട് വര്‍ഷങ്ങളായി കാടുമുടി ഉപയോഗിക്കാതെ കിടന്ന പഞ്ചായത്തിന്റെ ആറു സെന്റ് സ്ഥലം വൃത്തിയാക്കി. വാര്‍ഡ് മെമ്പര്‍മാരായ ഷൈന്‍ രാജ്, ദീപ്തി, സുനിത എസ്. ആർ എന്നിവരുടെ നേതൃത്വത്തില്‍ 30 ലധികം പ്രദേശവാസികള്‍ സംഘടിതരായെത്തിയാണ് കാടു വെട്ടിത്തെളിച്ച് മാര്‍ക്കറ്റ് വൃത്തിയാക്കിയത്.

മാര്‍ക്കറ്റ് വീണ്ടും പഞ്ചായത്തിന്റെ സ്ഥലത്തു തന്നെ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഇതോടെയായി. കാടുമുടി ആര്‍ക്കും ഉപകാരമില്ലാതെ വിഷ സര്‍പ്പങ്ങളുടെ ആവാസകേന്ദ്രമായിരുന്ന ഈ സ്ഥലം. പ്രദേശവാസികൾ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സംഘടിച്ച് ഒത്തുകൂടിയതിനാല്‍ സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കാനിരുന്ന സ്ഥലം വീണ്ടെടുക്കുകയായിരുന്നു. മാർക്കറ്റ് ഉപയോഗശൂന്യമായതോടെ മത്സ്യവ്യാപാരം റോഡു വക്കില്‍ നടത്തിവരുകയായിരുന്നു. പരിസര മലിനീകരണവും ദുര്‍ഗന്ധവും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയത്.

Show Full Article
TAGS:Local News vellarada 
News Summary - Locals clean up Kallimoodu market, which had been covered in forest for ten years
Next Story