സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsപുതിച്ചകോണത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം
വെള്ളറട: മിനി ലോറി സ്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം.
ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്കൂട്ടറുമാണ് പുതിച്ചകോണത്ത് കൂട്ടിമുട്ടിയത്. സ്കൂട്ടര്‍ മിനി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടര്‍ യാത്രികരായ അരുണ്‍, ഷൈജു, മനോജ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിനി ലോറി ഡ്രൈവറും ക്ലീനറും പോലീസ് പിടിയിലായി.