ഗൃഹനാഥന്റെ ആത്മഹത്യ; പ്രേരണാക്കുറ്റത്തിന് മകൻ അറസ്റ്റിൽ
text_fieldsആത്മഹത്യ ചെയ്ത ചന്ദ്രൻ,അറസ്റ്റിലായ അനീഷ്
വെള്ളറട: ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകനെ പ്രേരണകുറ്റം ചുമത്തി നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. കെ.എസ്.ആര്.ടി.സി.യില്‍ നിന്ന് വിരമിച്ച നെയ്യാറ്റിന്‍കരയിലെ ഒറ്റശേഖരമംഗലം സ്വദേശി ചന്ദ്രനാണ് (74) മരിച്ചത്. പ്രധാന കാരണക്കാര്‍ മകൻ അനീഷും ഭാര്യയുമാണെന്നും കാണിച്ച് ബന്ധുക്കള്‍ ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനീഷിനെ (43) പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 31നാണ് ചന്ദ്രൻ വീട്ടില്‍വച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഫെബ്രുവരി ഒന്നിന് മരിച്ചു. ദീര്‍ഘകാലമായി കുടുംബ സ്വത്തിനെ ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും മൊഴി നല്കി.
ചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍, കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴികള്‍, മറ്റ് സാഹചര്യത്തെളിവുകള്‍ എന്നിവയെല്ലാം പൊലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്.