മൂന്നാഴ്ചയായി വെള്ളറടയിൽ വില്ലേജ് ഓഫിസറില്ല; വിദ്യാർഥികള്‍ നെട്ടോട്ടത്തില്‍
text_fieldsവൈകീട്ട് 5.45 നും വെളളറട വില്ലേജ് ഓഫിസില്‍ വിദ്യാർഥികളുടെ നീണ്ട നിര
വെള്ളറട: വെള്ളറട വില്ലേജ് ഓഫിസില്‍ മൂന്നാഴ്ചയായി ഓഫിസറില്ല; സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നീറ്റ് വിദ്യാർഥികള്‍ അടക്കം നെട്ടോട്ടത്തില്‍. വില്ലേജ് ഓഫിസര്‍ മാറിപ്പോയതിന് പകരമായി പാറശ്ശാല വില്ലേജ് ഓഫിസര്‍ക്ക് അധിക ചാര്‍ജ് നല്‍കിയിരിക്കുകയാണ്. പാറശ്ശാല വില്ലേജ് ഓഫിസര്‍ ഉച്ചയ്ക്ക് ശേഷമാണ് വെള്ളറട വില്ലേജ് ഓഫിസില്‍ എത്തുന്നത്.
നീറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി 500 ലധികം അപേക്ഷകളാണ് വെള്ളറട വില്ലേജ് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ബുധൻ വൈകീട്ട് 5.30 നും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. അടിയന്തരമായി വെള്ളറട വില്ലേജ് ഓഫിസില്‍ ഓഫിസറെ നിയമിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.