ചായക്കടയില്‍ വില്പനക്ക് കൊണ്ടുവന്ന കുപ്പിവെള്ളത്തില്‍ പുഴു
text_fieldsവെള്ളറട: ചായക്കടയില്‍ വില്പനക്ക് കൊണ്ടുവന്ന കുപ്പിവെള്ളത്തില്‍ പുഴു. കാരക്കോണം കണ്ടന്ച്ചിറയില് വിൽപനക്ക് കൊണ്ടുവന്ന ആര്.വി അക്വ എന്ന കമ്പനിയുടെ കുടിവെള്ളത്തിലാണ് ഒരു സെന്റിമീറ്റര്‍ വലിപ്പമുള്ള പുഴുവിനെ കണ്ടെത്തിയത്.
കുടിവെള്ളം വാങ്ങുന്ന സമയം സീല്‍ചെയ്ത കുപ്പിക്കുള്ളില്‍ പുഴുവിനെ കണ്ടത് എല്ലാവരെയും അങ്കലാപ്പിലാക്കി. ഗ്രാമീണ മേഖലകളില്‍ പല കമ്പനികളുടെ പേരില്‍ കുപ്പിവെള്ളം യഥേഷ്ടം വില്പനക്ക് എത്തുന്നുണ്ട്.
20 രൂപ നിരക്കിലാണ് കുപ്പിവെള്ളം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. കമ്പനിയുടെ ഉറവിടത്തെക്കുറിച്ചോ ശുദ്ധീകരിച്ച് നിറയ്ക്കുന്നതാണെന്നോ ആരും നോക്കാറില്ല. വേനല്‍ ശക്തമായതോടെ പലരും കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.


