33 ലിറ്റര്‍ വ്യാജമദ്യവും രണ്ട് ലക്ഷം രൂപയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
text_fieldsവട്ടപ്പാറ പൊലീസ് പിടികൂടിയ വ്യാജമദ്യവും പ്രതി സതീശനും
വെഞ്ഞാറമൂട്: വട്ടപ്പാറ പൊലീസ് നടത്തിയ പരിശോധനയില്‍ 33 ലിറ്റര്‍ വ്യാജമദ്യവും 20 ലിറ്റർ കോടയും രണ്ട് ലക്ഷം രൂപയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. തേക്കട കൊഞ്ചിറ പെരുംകൂര്‍ ചരുവിള പുത്തന്‍വീട്ടില്‍നിന്ന് കൊഞ്ചിറ പെരുംകൂര്‍ കാര്‍ത്തികയില്‍ വാടകക്ക് താമസിക്കുന്ന സതീശനാണ് (64) അറസ്റ്റിലായത്.
കുറച്ചുകാലമായി പ്രതി കൊഞ്ചിറയില്‍ വാടകവീട് കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണവും വിൽപനയും നടത്തിവരുന്നതായി റൂറല്‍ ജില്ല പൊലീസ് മേധാവി സുദര്ശനന് വിവരം ലഭിച്ചിരുന്നു. നെടുമങ്ങാട് എ.എസ്.പി അച്യുത് അശോക്, വട്ടപ്പാറ സി.ഐ ശീജിത്ത്, എസ്.ഐമാരായ ബിനിമോള്‍, പ്രദീപ്, മനോജ്, സിവിൽ പൊലീസ് ഓഫിസര്‍മാരായ സൂരജ്, സജീവ്, പ്രശാന്ത്, ബിനോയി, മാധവന് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.