കാറില്‍ യാത്രചെയ്ത യുവതിയെയും മക്കളെയും ആക്രമിച്ച കേസില്‍ അറസ്റ്റ്
text_fieldsവെഞ്ഞാറമൂട്: കാര്‍ യാത്രികയായ യുവതിയെയും മക്കളെയും അക്രമിച്ച സംഭവത്തില്‍ അറസ്റ്റ്. പിരപ്പന്‍കോട് അജി വിലാസത്തില്‍ അജിയാണ് (45) അറസ്റ്റിലായത്.
കഴിഞ്ഞദിവസം വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ നാഗരുകുഴിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ജംങ്ഷനിലെത്തിയപ്പോള്‍ എന്ജിന് ഓഫായി കാര്‍ നിന്നു. ഇതോടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രതി കാറില്‍ അടിച്ച് ബഹളംവെക്കുകയും അസഭ്യം വിളിക്കുകയുംചെയ്തു. ഇത് ചോദ്യം ചെയ്തതിനെതുടര്‍ന്ന് യുവതിയെ മാത്രമല്ല കാറിലുണ്ടായിരുന്ന മക്കളായ രണ്ടുപേരെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.


