Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightറേഷന്‍ സാധനങ്ങളുമായി...

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറികൾ മറിഞ്ഞു; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറികൾ മറിഞ്ഞു; ഒരാൾക്ക് പരിക്ക്
cancel
camera_alt

വാ​മ​ന​പു​ര​ത്തി​ന് സ​മീ​പം റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ മി​നി ലോ​റി ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ

വെഞ്ഞാറമൂട്: റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്. കാട്ടാക്കട കല്ലോട് കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ ജിഷ്ണുവിനാണ് (30) പരിക്കേറ്റത്. മറിഞ്ഞ ലോറിയില്‍നിന്ന് വീണ ചാക്കുകള്‍ക്ക് അടിയില്‍പെട്ടാണ് ജിഷ്ണുവിന് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് എം.സി റോഡില്‍ വാമനപുരം പാലത്തിന് സമീപമായിരുന്നു അപകടം.

വെഞ്ഞാറമൂടുള്ള സിവിള്‍ സപ്ലൈസ് ഗോഡൗണില്‍നിന്നും പാങ്ങോടുള്ള റേഷന്‍ കടയിലേക്ക് പോവുകയായിരുന്നു ലോറി. മുന്നിൽ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബ്രേക്കിട്ട മിനി ലോറി സമീപമുണ്ടായിരുന്ന ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയാണ് ജിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്കിന്റെ മുന്‍വശം തകര്‍ന്നു. അപകടം കാരണം രണ്ട് മണിക്കൂറോളം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചക്ക് രണ്ടോടെ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റേഷന്‍ സാധനങ്ങള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി കടകളിലേക്ക് അയച്ചു.

കല്ലറ: റേഷൻ സാധനങ്ങൾ കയറ്റിപ്പോയ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കല്ലറ ചെറുവാളം റോഡിൽ വട്ടക്കരിക്കകം ജങ്ഷനിൽ വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. ഇറക്കത്ത് നിയന്ത്രണം വിട്ട ലോറി റോഡിൽ മറിയുകയായിരുന്നു. അരി, ഗോതമ്പ്, മാവ് എന്നിവ നശിച്ചു. ചെറുവാളം, പാലുവള്ളി എന്നിവിടങ്ങളിലെ റേഷൻ കടകളിലേക്ക് സാധനങ്ങളുമായി പോയ ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Show Full Article
TAGS:Thiruvananthapuram News Local News Accidents One Injured 
News Summary - Mini lorries carrying ration supplies overturn; one injured
Next Story