ആത്മകഥയിൽ റെക്കോഡുമായി പ്ലസ് ടു വിദ്യാർഥി
text_fieldsമുഖ്താര്‍ .എന്‍
വെഞ്ഞാറമൂട്: ആത്മകഥയിലൂടേ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി പ്ലസ് ടു വിദ്യാർഥി. കുമ്മിൾ ജി.എച്ച്.എസ്.എസ് വിദ്യാർഥി മുഖ്താര്‍ .എന്‍ ആണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആത്മകഥ എഴുത്തുകാരന് എന്ന പേരില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചത്.
'നോട്ട് ജസ്റ്റ് എ സ്റ്റുഡന്റ്' എന്നാണ് ആത്മകഥയുടെ പേര്. 12ാം വയസ്സില്‍ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് സ്കൂളില്‍ പ്രവേശനം നേടിയതുമുതല്‍ നൂതന വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍, സംരംഭകന്, ട്യൂട്ടര്‍ തുടങ്ങി 16 വയസ്സുവരെ പ്രവര്‍ത്തിച്ച മേഖലകളിലെ അനുഭവസമ്പത്താണ് ആത്മകഥയിലുള്ളത്. പാങ്ങോട് ഉളിയങ്ങോട് ഷജീര്‍ മന്‍സിലില്‍ നിസാറുദ്ദീന്റെയും നസീറാ ബീവിയുടെ മകനാണ്.


