വാമനപുരം മണ്ഡലത്തില്‍ ഗ്രാമകോടതിക്ക് തുടക്കം
text_fieldsവാമനപുരം മണ്ഡലത്തില്‍ ആരംഭിക്കുന്ന വ്യവഹാരരഹിത ഗ്രാം പദ്ധതി ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍
ഉദ്ഘാടനം ചെയ്യുന്നു
വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തില്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിട്ടിയും വാമനപുരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വ്യവഹാര രഹിത ഗ്രാം പദ്ധതിക്കും ഗ്രാമക്കോടതിക്കും തുടക്കമായി.
ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി.എം.എല്‍.എ അധ്യക്ഷനായിരുന്നു. ഇതോടൊപ്പം നടന്ന നിയമ സാക്ഷരത കാമ്പയിന് സീനിയര്‍ സിവിൽ ജഡ്ജ് എസ്.ഷംനാദ് ഉദ്ഘാടനം ചെയ്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം സ്വാഗതം പറഞ്ഞു.
ആര്.ഡി.ഒ. ജയകുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. രാജേഷ്,. ജി.ജെ ലിസി, ശ്രീകല, മിനി, തഹസീല്‍ദാര്‍ സജികുമാര്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.മഞ്ജുലാല്‍, വെഞ്ഞാറമൂട് സി.ഐ. അനൂപ് കൃഷ്ണ, ബ്ലോക്ക് പഞ്ചായത്തംഗം വൈ.വി.ശോഭകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.