നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് പിടികൂടിയ കഞ്ചാവ് എക് സൈസ് സംഘം പരിശോധിക്കുന്നു
വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിളയിൽനിന്ന് നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി സുജിത് ദാസ് (45) ആണ് പിടിയിലായത്. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് എക്സൈസ് വിഭാഗം പയറ്റുവിളയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ബാഗിൽ കഞ്ചാവുമായി സുജിത് ദാസിനെ പിടികൂടിയത്. നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് ജെ.എസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രസന്നൻ ബി, അനീഷ് എസ്.എസ്, ലാൽകൃഷ്ണ യു.കെ, സൂരജ് ബി, മുഹമ്മദ് ഹനീഫ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.