വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദനം; യുവാവ് പിടിയില്‍
text_fieldsപൂന്തുറ: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുടമയെ മര്‍ദിച്ച കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പുഞ്ചക്കരി കരിങ്കടമുകള്‍ ചാരുവിള പുത്തന്‍വീട്ടില്‍ വിഷ്ണുവിനെ (29 -ജപ്പാൻ വിഷ്ണു) ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പരിചയക്കാരിയും സുഹൃത്തുമായ യുവതിയുടെ ഭര്‍ത്താവിന് ബൈക്ക് നന്നാക്കികൊടുക്കുന്ന ജോലിയായിരുന്നു.
സൗഹൃദത്തിന്റെ പേരില്‍ വിഷ്ണു ഇവരുടെ വീട്ടില്‍ പോകുക പതിവായിരുന്നു. ഇതിനിടെ പരാതിക്കാരന്റെ വീട്ടില്‍ നിന്നും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് കാണാതായി. സംശയത്തിന്റെ പേരില്‍ വിഷ്ണുവിനെതിരെ പൊലീസില്‍ പരാതി നൽകി. വിഷയത്തിൽ പൊലീസ് വീട്ടില്‍ വന്നെന്ന കാരണത്താല്‍ ഇയാള്‍ സംഭവ ദിവസം പരാതിക്കാരന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയായിരുന്നു. പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്പ്പെട്ടസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.